കവിത
കണ്ടെത്താനാവത്തതെന്തോ ?
അതാണെന്റെ ദുഃഖം.....
കണ്ടെത്തിയതെന്തോ!!!!!! അതാണെന്റെ ദുഃഖം.....
കാണുന്നതെല്ലാം പൊയ്മുഖം ..
കാണാത്തതെല്ലാം മായകള്‍ ..
സ്വപ്നത്തില്‍ വിരിയുന്നതോ-മരീചിക
ഞാനലയുന്നതെന്തോ മരുപ്പച്ചകള്‍
ജീവിതാനുഭവങ്ങള്‍ നേര്‍ത്ത നോവാകുമ്പോള്‍
എനിക്കഭയം ഞാന്‍ മാത്രം......
അച്ഛനും അമ്മയും എനിക്ക് തന്നു
പിറകെ വന്നവരെല്ലാം തന്നു
എനിക്കൊന്നും മതിയായില്ല
പിന്നെയും ഞാനലഞ്ഞു
അലചിലിന് അന്ദ്യത്തില്‍
ഞാന്‍ തിരിച്ചറിഞ്ഞു ............?
അതാണ് ഈശ്വരസ്നേഹം
എന്‍ സുഖദുഖസമയങ്ങളില്
ഒരു താങ്ങായി തണലായി
അതിന്നുമെന്നില് കുടികൊള്ളുന്നു
അനുഭവിച്ചറിയുക മാനവരെ
ഈ സ്നേഹം.......... "ഈശ്വരസ്നേഹം"